Latest NewsKeralaNews

കെഎസ്‌ആര്‍ടിസിയുടെ എണ്ണത്തിന് വീണ്ടും മാറ്റമോ; പ്രതിദിന വരുമാനത്തെക്കുറിച്ചു മന്ത്രി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടിസമയത്തിന് മാറ്റം വരുത്തിയത് വഴി ജീവനക്കാര്‍ക്ക് പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി തോമസ് ചാണ്ടി നിയസഭയില്‍ അറിയിച്ചു. എന്നാല്‍ കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ 50 ലക്ഷം രൂപയുടെ പ്രതിദിന വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മാത്രമല്ല, പുതിയ ഡ്യൂട്ടിക്രമം വന്നതിനു ശേഷം ശരാശരി 78 % ആയിരുന്ന വാഹനഉപയോഗം 87 ശതമാനമായി കൂടിയിട്ടുണ്ട്.

സിംഗിള്‍ ഡ്യൂട്ടിക്ക് എട്ടുമണിക്കൂര്‍ എന്ന രീതിയില്‍ 48 മണിക്കൂര്‍ ആഴ്ചയില്‍ ജോലി ചെയ്യേണ്ടതാണെങ്കിലും അത്രയും മണിക്കൂര്‍ ഇപ്പോള്‍ ചെയ്യിക്കുന്നില്ല. അതുകൊണ്ട് ഇക്കാര്യങ്ങള്‍ മനസിലാക്കി അനാവശ്യ പണിമുടക്കുകളില്‍ നിന്നും ജീവനക്കാരുടെ സംഘടകള്‍ ഒഴിവാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അഭ്യര്‍ഥിച്ചു. കെഎസ്‌ആര്‍ടിസി ഈ വര്‍ഷം പുതിയതായി 900 ബസുകള്‍ വാങ്ങുമെന്നു മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. 50 സ്കാനിയ ബസുകളും 850 സാധാരണ ബസുകളുമാണ് പുതുതായി വാങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button