KeralaLatest NewsNews

ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

കൊച്ചി: ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. അവധിയാഘോഷിച്ച് സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഗള്‍ഫിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്കാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. കമ്പനികള്‍ കേരളത്തില്‍നിന്നുള്ള ടിക്കറ്റ് നിരക്കില്‍ ആറിരട്ടിവരെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്യണമെങ്കിൽ 30,000 മുതല്‍ ഒരുലക്ഷം രൂപവരെ വേണ്ടിവരും. ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വര്‍ധനയാണിതെന്നാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്നാണ് പ്രവാസികളുടെ പരാതി.

മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് നിരക്കുവര്‍ധന നേരിടാന്‍ ഓണക്കാലത്ത് ഗള്‍ഫിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയിരുന്നു. 15,000 സീറ്റുകളുടെയെങ്കിലും വര്‍ധനയുണ്ടായാല്‍ നിരക്കുവര്‍ധന നിയന്ത്രിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഓഗസ്റ്റ് 28-നുശേഷം കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ച് എയര്‍ അറേബ്യ വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ ആറിലെ വിമാനനിരക്ക് റൂട്ട്

                                                 കുറഞ്ഞനിരക്ക് – കൂടിയനിരക്ക്

കോഴിക്കോട്-ദോഹ                       33,255               91,006
കൊച്ചി-ദോഹ                               39,920                1,01,106
കൊച്ചി- ദുബായ്                           26,318                  47,978
കോഴിക്കോട്- ദുബായ്                  26,406                 62,250
കോഴിക്കോട്- ജിദ്ദ                         40,328                 1,18,582
കൊച്ചി- ജിദ്ദ                                  28,458                99,548
കൊച്ചി- മസ്‌കറ്റ്                           16,403                 97,377
കോഴിക്കോട്- മസ്‌കറ്റ്                  14,573                 78,813
കൊച്ചി- കുവൈത്ത്                      34,313                1,03,555
കോഴിക്കോട്- കുവൈത്ത്             53,899                1,21,013

shortlink

Related Articles

Post Your Comments

Related Articles


Back to top button