ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് വെല്ലുവിളിയുമായി ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. രാജ്യത്ത് 1,000 റീട്ടെയില്‍ ഷോപ്പുകള്‍ തുടങ്ങാനാണ് തീരുമാനം. ആയുര്‍വേദിക് സോപ്പുകള്‍, ടൂത്ത്പേസ്റ്റുകള്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവയാണ് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്.
ഇതോടൊപ്പം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ക്ലിനിക്കുകളും ട്രീറ്റ്മെന്റ് സെന്ററുകളും ആരംഭിക്കാനും പദ്ധതിയുണ്ട്. ആയുര്‍വേദ ഉല്‍പ്പന്നങ്ങളെ മുന്‍പന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നതെന്ന് ശ്രീ ശ്രീ രവിശങ്കര്‍ വ്യക്തമാക്കി.
Post Your Comments