കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ നടത്തിയ പണിമുടക്ക് പൂർണം. സംസ്ഥാനത്ത് ഇന്ന് ബാങ്കിംഗ് മേഖല ഇതു കാരണം നിശ്ചലമായി. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ, ടൗണ്‍ കേന്ദ്രങ്ങളിലും പ്രകടനവും ധർണയും ബാങ്ക് ജീവനക്കാർ നടത്തി.
ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക, ബാങ്കുകൾ സ്വകാര്യവത്കരിക്കാനും ലയനത്തിനുമുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക, കോർപറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളരുത്, വർധിപ്പിച്ച സേവന നിരക്കുകൾ കുറയ്ക്കുക, ജിഎസ്ടിയുടെ പേരിലുള്ള സർവീസ് ചാർജ് വർധന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കിയത്.
Post Your Comments