കുവൈത്ത് സിറ്റി: രക്തസാംപിളിൽ കൃത്രിമം കാണിച്ചെന്ന കേസിൽ കുവൈത്തിൽ മലയാളി നഴ്സിന് ജാമ്യം. ഒരാൾക്കു മെഡിക്കൽ സർട്ടിഫിക്കറ്റ് നേടിക്കൊടുക്കാൻ കൃത്രിമം കാട്ടിയെന്നാണു കേസ്. തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുണ്ടോലി പുത്തൻപുരയിൽ എബിൻ തോമസിനു കുവൈത്ത് കോടതി ജാമ്യം അനുവദിച്ചത്. ഫഹാഹീൽ ക്ലിനിക്കിൽ നഴ്സായി ജോലി നോക്കിവരുകയാണ് എബിൻ തോമസ്.
പരിശോധനയിൽ പരാജയപ്പെടുമെന്ന് ഉറപ്പുള്ള ആളുടെ രക്തപരിശോധനാഫലം അനുകൂലമാക്കാൻ വേണ്ടി സാംപിളിന്റെ ലേബൽ മാറ്റിയൊട്ടിക്കുകയായിരുന്നു. വിചാരണത്തടവുകാരനായി മാർച്ച് മുതൽ ജയിലിൽ കഴിയവേയാണു ജാമ്യം ലഭിച്ചത്.
Post Your Comments