കറുത്ത മൈലാഞ്ചിയിട്ടതിനെ തുടര്‍ന്ന് കൈ പൊള്ളി വീര്‍ത്തു. ഏഴ് വയസ്സുകാരിയുടെ കൈയ്ക്കാണ് ഈ അപകടം സംഭവിച്ചത്. ഈജിപ്തിലാണ് സംഭവം. അതിഗുരുതരമായി പൊള്ളിയത് ഏഴ് വയസ്സുകാരിയായ മാഡിസണ്‍ ഗള്ളിവേഴ്സിന്റെ കൈകളാണ്. കൈകളില്‍ സലൂണില്‍ വെച്ച് മൈലാഞ്ചയിട്ട ശേഷം കുട്ടിക്ക് ചെറിയ രീതിയില്‍ ചൊറിച്ചില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് അത്ര കാര്യമാക്കിയില്ല.
കുറച്ച് സമയത്തിന് ശേഷം കുട്ടിയുടെ കൈകള്‍ പൊള്ളി വീര്‍ക്കുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയി. ഡോക്ടര്‍മാര്‍ കുട്ടിയുടെ കൈകളില്‍ ക്രീമുകള്‍ പുരട്ടിയെങ്കിലും വേദന അസഹ്യമായി.
കുട്ടിയെ ഡോക്ടര്‍മാര്‍ പൊള്ളല്‍ വിദഗ്ദന്റെ അടുത്തേക്ക് റഫര്‍ ചെയ്തു. നീണ്ട ചികിത്സ കുട്ടിക്ക് വേണ്ടി നടത്തി. ഇപ്പോള്‍ കഴിഞ്ഞ ആറുമാസമായി കുട്ടി പൊള്ളിന്റെ പാടുകള്‍ മാറാന്‍ പ്രഷര്‍ ബാന്‍ഡേജ് ധരിക്കുന്നുണ്ടെന്ന് പിതാവ് പറയുന്നു. കറുത്ത മൈലാഞ്ചികളില്‍ ഉയര്‍ന്ന തോതില്‍ ടോക്സിക് കെമിക്കല്‍ പാരാഫെനിലെനിഡയാമിന്‍ (പിപിഡി) ചേര്‍ക്കുന്നു. ഇത് ചില ആളുകളില്‍ അലര്‍ജിയും വിപരീത ഫലവും ഉണ്ടാക്കുന്നു. ഇതാണ് അപകടം ഉണ്ടാകാൻ കാരണം.
Post Your Comments