Latest NewsNewsIndia

നാല് കാലുകളുള്ള കുഞ്ഞ് ജനിച്ചു

കാകിനാഡ: ആന്ധ്രാ പ്രദേശിൽ നാല് കാലുമായി കുഞ്ഞ് ജനിച്ചു. നാല് കാലുള്ള കുട്ടിക്ക് ജന്‍മം നല്‍കിയത് മണ്ടപെട്ട മണ്ടളം ഗ്രാമത്തിലെ ടാപസ്വരം സ്വദേശിനി മാനി(25) ആണ്. ആന്ധ്രാ പ്രദേശിലെ കാകിനാഡ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

കുട്ടികളുടെ വിഭാഗം ഡോക്ടറായ മണികമ്പം പറയുന്നത് 10 ലക്ഷം സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ ഒന്ന് മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നാണ്. യുവതിയെ വ്യാഴാഴ്ചയാണ് ആശുപത്രില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൈകുന്നേരത്തോടെ നാല് കാലുള്ള കുഞ്ഞിന് ജന്മം നല്‍ക്കുകയായിരുന്നു. മണികമ്പം വ്യക്തമാക്കി.

നാല് കാലുകളും കുഞ്ഞിന്റെ വയറിനോട് ചേര്‍ന്നായിരുന്നു ഉണ്ടായിരുന്നത്. മാതാവിനും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും കുഞ്ഞിനായി പ്രത്യേക ഐ സി യു ചികിത്സ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം നാല് കാലുള്ള കുഞ്ഞ് ജനിച്ചെന്ന വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് നിരവധിയാളുകളാണ് കുട്ടിയെ കാണാനായി ആശുപത്രിക്ക് ചുറ്റും തടിച്ച്‌ കൂടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button