വാഷിംഗ്ടണ്‍: പാക്കിസ്ഥാനെതിരെ തുറന്നടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്ഥാന്റെ നടപടിയോട് അമേരിക്ക ശക്തമായി പ്രതികരിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍, ഭീകരര്‍ക്ക് താവളമൊരുക്കുന്നുവെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് മാത്രമല്ല, നേരത്തെ ഉപാധികളോടെയാണ് അഫ്ഗാന് പിന്തുണ നല്‍കിയത്. ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത ഒളിത്താവളങ്ങള്‍ ഒരുക്കുന്ന പാക്കിസ്ഥാന്റെ നടപടിയെക്കുറിച്ച് ഇനിയും മിണ്ടാതിരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. അഫ്ഗാനില്‍ അമേരിക്ക നടത്തുന്ന ഭീകരവിരുദ്ധ പോരാട്ടംകൊണ്ട് ഗുണം ലഭിക്കുന്നത് പാക്കിസ്ഥാനാണ്. എന്നാല്‍ ഭീകരര്‍ക്ക് സുരക്ഷിത ഒളിത്താവളങ്ങള്‍ ഒരുക്കുന്നതിലൂടെ ഈ നേട്ടം പാക്കിസ്ഥാന്‍ കളഞ്ഞുകുളിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാനാവുന്നില്ലെങ്കില്‍ സൈനിക നടപടികളെക്കുറിച്ചുവരെ ആലോചിക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. തീവ്രവാദത്തെ പ്രധിരോധിക്കാന്‍ ദശലക്ഷക്കണക്കിന് ഡോളറുകളാണ് ഓരോ വര്‍ഷവും അമേരിക്ക പാക്കിസ്ഥാന് നല്‍കുന്നത്. എന്നാല്‍ അമേരിക്കക്കെതിരെ യുദ്ധം ചെയ്യുന്ന ഭീകരര്‍ക്ക് മറുവശത്ത് സുരക്ഷിത താവളമൊരുക്കുകയാണ് പാക്കിസ്ഥാന്‍. ഇതിനൊരു അവസാനമുണ്ടാവണമെന്നും ട്രംപ് പറഞ്ഞു.
Post Your Comments