KeralaLatest NewsNews

രണ്ടു മുതിർന്ന കോൺഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കാൻ അമിത് ഷായുടെ ശ്രമം: ആശങ്കയോടെ കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രിയരായ രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്. നേരത്തെ വന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കുന്ന രൂപത്തില്‍ നിര്‍ണ്ണായകമായ വിവരം പുറത്ത് വിട്ടത് മലയാള മനോരമയാണ്‌. രണ്ട് കോണ്‍ഗ്രസ്സ് നേതാക്കളെയും ബിജെപി പാളയത്തിലെത്തിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് അമിത് ഷാ നടത്തിയ രഹസ്യ സര്‍വേയിലെ റിപ്പോര്‍ട്ടെന്നാണ് വാര്‍ത്ത.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം അറിയിക്കാന്‍ അടുപ്പമുള്ള ബിജെപി രാജ്യസഭാംഗത്തോട് അമിത് ഷാ നിര്‍ദ്ദേശിച്ചിട്ടുണ്ടത്രെ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യം അറിയിക്കാൻ അടുപ്പമുള്ള ബിജെപി രാജ്യസഭാംഗത്തോട് അമിത് ഷാ നിർദ്ദേശിച്ചിട്ടുള്ളതായും റിപ്പോർട്ട് ഉണ്ട്. കേരളത്തിലെ പദ്ധതി നടപ്പാക്കൽ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുമ്പോൾ തെലങ്കാനയിൽ പാർട്ടി ജനറൽ സെക്രട്ടറി റാം മാധവാകും ചുക്കാൻ പിടിക്കുക.

തെലങ്കാനയിൽ  ടി ആര്‍ എസ് പാർട്ടി എംപി ജിതേന്ദർ റെഡ്ഡിയുമായി ബിജെപി നേതൃത്വം കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ടെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര നേതൃത്വം മുന്‍പു നിയോഗിച്ചിരുന്ന നേതാക്കളുമായി ആര്‍എസ്‌എസ് സഹകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നേരിട്ട് ഇടപെടുന്നത്.

ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും കേരളത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് മനോരമയുടെ റിപ്പോർട്ടിൽ ഉള്ളത്. എന്നാൽ ഇതിനെക്കുറിച്ച് ബിജെപി നേതാക്കളും കൊണ്ഗ്രെസ്സ് നേതാക്കളും പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button