കൊച്ചി ; രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ നാളെ(ചൊവ്വാഴ്ച്ച) പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് (യുഎഫ്ബിയു)വിവിധ ആവശ്യങ്ങളുന്നയിച്ച് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ദേശീയതലത്തിൽ നടത്തുന്ന പണിമുടക്കിൽ പത്തു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും പങ്കെടുക്കുമെന്നും ജനവിരുദ്ധ പരിഷ്കാരങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഫ്ബിയുടെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും സെപ്റ്റംബർ 15ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവത്കരണ ലയന നീക്കങ്ങൾ പിൻവലിക്കുക, കോർപറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളരുത്, മനഃപൂർവം വായ്പാ കുടിശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുക, ബാങ്ക്സ് ബോർഡ് ബ്യൂറോ പിരിച്ചുവിടുക, വർധിപ്പിച്ച സേവന നിരക്കുകൾ കുറയ്ക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
Post Your Comments