ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കാഷ്മീർ സന്ദർശിക്കും. കാഷ്മീരിലെ അതിർത്തിപ്രദേശമായ ലേയിലാണ് അദ്ദേഹമെത്തുന്നത്. അതിർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ സന്ദർശനം. രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷമുള്ള, രാംനാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. കരസേനാ മേധാവി ബിപിൻ റാവത്തും രാഷ്ട്രപതിയ്ക്കൊപ്പം ചേരും.
Post Your Comments