കൊച്ചി: രാഹുല്‍ ഈശ്വറിനു ഫോണില്‍ ഭീഷണി. പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ചതിനെത്തുടർന്നാണ് ഭീഷണി എത്തിയത്. രാഹുലിനെ ആചാര സംരക്ഷണ സമിതി പ്രവര്ത്തകന് എന്ന് പരിചയപ്പെടുത്തിയ ആളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഹൈന്ദവ വികാരം മദനിയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വര്‍ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ഇനി രാഹുല്‍ ഹൈന്ദവ പരിപാടികളില്‍ പങ്കെടുത്താല്‍ തല അടിച്ചു പൊളിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
രാഹുല്‍ ഈശ്വര്‍ ഭീഷണിക്കെതിരെ പരാതി നല്‍കും. രാഹുല്‍ ബംഗളുരുവിലേക്ക് മടങ്ങുന്നതിന് മുന്‍പാണ് മദനിയെ സന്ദര്‍ശിച്ചത്. അദ്ദേഹം ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇസ്ലാം മതം സ്വീകരിച്ച അഖില എന്ന ഹാദിയയെ രാഹുല്‍ ഈശ്വര്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. പുറത്ത് നിന്ന് ആര്‍ക്കും സന്ദര്‍ശനാനുമതി ഇല്ലാതിരിക്കെ രാഹുല്‍ സന്ദര്‍ശിച്ചതാണ് വിവാദമായത്.
Post Your Comments