CinemaLatest NewsKeralaNews

സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ആരാധകരുടെ പൊതുസമ്മേളനം

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയില്‍ ആരാധകരുടെ പൊതുസമ്മേളനം. നടന്റെ സുഹൃത്തും ഗാന്ധിയ മക്കള്‍ ഇയക്കം നേതാവുമായ തമിഴരുവി മണിയനാണ് ഇത്രയും വലിയ സമ്മേളനം സംഘടിപ്പിച്ചത്. ഞാന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തിലിറങ്ങുമെന്നു രജനികാന്ത് ചിരിച്ചുകൊണ്ട് പറഞ്ഞെന്നു തമിഴരുവി മണിയന്‍ പറയുന്നു.

രജനീകാന്തിന്റെ ചിത്രം പതിച്ച പതാകകളുമേന്തി ആയിരക്കണക്കിന് ആരാധകരാണ് തിരുച്ചിറപ്പള്ളിയിലെ ഉഴവര്‍ സന്ധൈ മൈതാനത്ത് സമ്മേളനത്തിനെത്തിയത്. മുത്തു എന്ന സിനിമയിലെ ഗാനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. കഴിഞ്ഞ മെയ് മാസത്തില്‍ ആരാധകരെ ചെന്നൈയില്‍ നേരിട്ടു കാണാനെത്തിയ രജനീകാന്ത് തമിഴ്നാട്ടിലെ രാഷ്ട്രീയസംവിധാനം തകിടം മറിഞ്ഞിരിയ്ക്കുകയാണെന്നും, ദൈവം വിചാരിക്കുകയാണെങ്കില്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരാധകരുടെ
അഭ്യൂഹങ്ങള്‍ അതിരുവിട്ടതോടെ അനാവശ്യപ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് രജനീകാന്ത് പ്രസ്താവനയിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button