തിരുവനന്തപുരം: പി.എസ്.സി യോഗം 14 തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനമിറക്കാൻ തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ലക്ച്ചറർ ഇൻ ആർക്കിടെക്ചർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനമിറക്കുക.
എൻ.സി.സി സൈനിക ക്ഷേമ വകുപ്പിൽ എൽ.ഡി ക്ലർക്ക് വിമുക്തഭടന്മാർക്ക് മാത്രം, ഹയർ സെക്കൻഡറി അറബിക് ജൂനിയർ ടീച്ചർ തസ്തികകളിൽ തിരുവനന്തപുരം ജില്ലയിൽ ഇൻറർവ്യൂ നടത്തും. മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് 2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സൈനിക ക്ഷേമവകുപ്പിൽ കോൺഫിഡൻഷ്യൽ അസി.ഗ്രേഡ് 2, പൊതുഭരണ വകുപ്പിൽ ഡിവിഷനൽ അക്കൗണ്ടൻറ് രണ്ടാംഘട്ട പരീക്ഷക്ക് മുന്നോടിയായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
എൻ.സി.സി, സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവൻറ്, ഹൈേഡ്രാഗ്രാഫിക് സർവേ വിംഗിൽ സീമാൻ എന്നിവയിൽ ഒ.എം.ആർ പരീക്ഷയും വിവിധവകുപ്പുകളിൽ സർജൻ തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷയും നടത്തും. വിവിധ കമ്പനി/കോർപറേഷൻ/ബോർഡിലെ സി.എ ഗ്രേഡ് 2 റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളിൽനിന്നും സമ്മതപത്രം വാങ്ങിയശേഷം ‘ട്രിഡ’യിൽ സി.എ ഗേഡ് 2 തസ്തികയിലെ നിലവിലുള്ള ഒഴിവുകൾ നികത്തും.
സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനിൽ ഗേറ്റ് കീപ്പർ തസ്തികയിലെ ഒഴിവുകൾ വിവിധ കമ്പനി/കോർപറേഷൻ/ബോർഡിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ നിന്നും സമ്മതപ്രതം വാങ്ങിയശേഷം നികത്തും. ഡി.എച്ച്.ഐ.സി യോഗ്യത കൂടി ഉൾപ്പെടുത്തി ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (പട്ടികവർഗ വിഭാഗം) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് ചട്ടം ഭേദഗതിചെയ്യണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും. ഉത്തരവ് ലഭിച്ചശേഷം വിജ്ഞാപനം പുറപ്പെടുവിക്കും.
Post Your Comments