ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്നു കൂടിക്കാഴ്ച നടത്തും. 13 മുഖ്യമന്ത്രിമാര്‍ക്കും ആറ് ഉപമുഖ്യമന്ത്രിമാര്‍ക്കും പുറമേ ചില കാബിനറ്റ്മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
ഇത് മൂന്നാം തവണയാണ് സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്ത സാമൂഹികക്ഷേമ പദ്ധതികളുടെ വിലയിരുത്തലിനാണു യോഗം.
Post Your Comments