കോട്ടയം: പച്ചക്കറികളിൽ വിഷാംശം കണ്ടെത്തിയാൽ വില്‍ക്കുന്ന വ്യാപാരിക്കെതിരേ നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്നു മുതല്‍ മുതല്‍ 31 വരെയുള്ള 12 ദിവസം പച്ചക്കറികളിലെ കീടനാശിനിയുടെ സാന്നിധ്യം പരിശോധിക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. ഓരോ ജില്ലയിലും മൂന്നു സ്‌ക്വാഡുകള്‍ പരിശോധനയ്‌ക്കുണ്ടാകും. പച്ചക്കറി എറണാകുളത്തെ സര്‍ക്കാര്‍ ലാബിലാണു പരിശോധന നടത്തുന്നത്.
അതേസമയം, തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറികള്‍ അതിര്‍ത്തികളില്‍ പരിശോധിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനു സംവിധാനമില്ലാത്ത കാരണത്താൽ എങ്ങനെയാണ് തങ്ങളെ ശിക്ഷിക്കാന്‍ കഴിയുന്നതെന്നതാണ് വ്യാപാരികൾ ചോദിക്കുന്നത്. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തുന്നത് കുമളി, തെങ്കാശി ചെക്ക്‌പോസ്‌റ്റുകള്‍ വഴിയാണ്. ഇവിടെ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു പദ്ധതി ഇട്ടിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തി തീരുമാനം മാറ്റുകയായിരുന്നു.
Post Your Comments