Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Onamculture

ഓണം മലയാളികളുടേതല്ല എന്ന വാദത്തിന്റെ യാഥാർഥ്യം ഇതാണ്!

ഓണം കേരളീയമാണ്‌, അല്ല അതെന്റെ സ്വന്തമാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരുപാട് മലയാളികള്‍ ഉണ്ട്. എന്നാല്‍ ഓണം എന്ന സവര്‍ണന്യായത്തെ ചരിത്രപണ്ഡിതന്മാരും സാംസ്‌കാരികനായകന്മാരും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞിരിക്കുന്നു. എന്‍. വി. കൃഷ്ണവാര്യരുടെ നിരീക്ഷണം അനുസരിച്ച് ഓണം ഭാരതീയം പോലുമല്ല. പുരാതന ഇറാഖിലെ അസീറിയയില്‍നിന്നാണ് ഓണാചാരങ്ങളുടെ തുടക്കമെന്നാണ് അദ്ദേഹം പറയുന്നത്. അസീറിയക്കാര്‍ ക്രിസ്തുവിന് 200 വര്‍ഷം മുമ്പ് തെക്കേ ഇന്ത്യയില്‍ സ്ഥാനം ഉറപ്പിച്ചതോടെയാണ് ഓണം ദക്ഷിണേന്ത്യയിലേക്ക് കടന്നുവന്നതെന്നും പിന്നീട് അദ്ദേഹം സൂചിപ്പിക്കുന്നു.
ക്രിസ്തുവിന് മുന്നൂറു വര്‍ഷം മുമ്പു മുതല്‍ രചിക്കപ്പെട്ടു തുടങ്ങിയ സംഘകാലകൃതികളില്‍ ‘ഇന്ദ്രവിഴ’യെന്ന പേരില്‍ ഉല്‍സവത്തെക്കുറിച്ച് പറയുന്നുണ്ട്. ഓണത്തിന്റെ ഉദ്ഭവത്തെ ഇതുമായി ചിലര്‍ ബന്ധപ്പെടുത്തുന്നു.

സംഘകാല പതിറ്റുപത്തുകളില്‍ ഒന്നായ ‘മധുരൈ കാഞ്ചി’യില്‍ ഓണത്തെപ്പറ്റി വ്യക്തമായ പരാമര്‍ശമുണ്ട്. പക്ഷേ, മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്നു ‘മധുര’യിലെ ഓണാചരണം എന്ന പക്ഷത്താണ് ചരിത്രകാരന്മാരില്‍ ഏറെയും. അതായത്, നമ്മുടെ ഈ ആഘോഷത്തിനോട് സാദ്രിശ്യമായി ലോകത്തിന്റെ പല ഭാഗത്തും അനേകം മിത്തുകളും ആചാരങ്ങളും പ്രചരിക്കുന്നുണ്ട്. മതേതരം, കേരളീയം എന്നൊക്കെയുള്ള അലങ്കാരങ്ങള്‍ സാമാന്യയുക്തിക്കു നിരക്കുന്നതല്ലെന്ന് വ്യക്തമാവുന്നുണ്ടെങ്കിലും ഒരാള്‍ക്കും അവഗണിക്കാന്‍ കഴിയാത്തവിധം ഓണം കേരളീയന്റെ സ്വന്തമായി കഴിഞ്ഞു. പാവപ്പെട്ടവേനെന്നോ പണക്കാരെനെന്നോ വ്യത്യാസമില്ലാതാണ് നാം ഇന്ന്‍ ഈ നല്ല നാളെകള്‍ ആഘോഷിക്കുന്നത്. ക്രിസ്ത്യന്‍ വിശ്വാസികളെ സുന്നഹദോസ് ഓണം വിലക്കിയിട്ടുണ്ട്. എങ്കിലും സുറിയാനി ക്രിസ്ത്യാനിക്കും ഓണം ഒഴിച്ചുകൂടാനാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button