KeralaLatest NewsNews

താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയോട് തോമസ് ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടിയുടെ ഈ വാഗ്ദാനം.

കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെഎസ്‌ആര്‍ടിസി നന്നാക്കാന്‍ സമയമെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്.

ഇതിന് മറുപടിയുമായി പ്രതിപക്ഷ നിരയില്‍ നിന്ന് പിടി തോമസടക്കമുള്ളവര്‍ എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. പിന്നീട് സ്പീക്കര്‍ ഇടപെട്ടാണ് ഭരണ-പ്രതിപക്ഷ അംഗങ്ങളെ വാക്ക്പ്പോരില്‍ നിന്ന് പിന്തിരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button