ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ അംഗത്വ വിപുലീകരണത്തിനായുള്ള നടപടികള്‍ ഉടന്‍ വരുന്നു. 2019 ആവുന്നതോടെ സംസ്ഥാനത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ എണ്ണം ഒമ്പതുലക്ഷമാക്കി വിപുലീകരിക്കാനാണ് പുതിയ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിപുലീകരണം നടക്കുക.
കേരളത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കുനേരേ ആക്രമണം കൂടിയുട്ടുണ്ടെങ്കിലും സമൂഹപുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് പുതിയ നീക്കമെന്ന് മുതിര്‍ന്നനേതാവ് ജെ. നന്ദകുമാര്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ രാജ്യത്തോടുള്ള ആര്‍.എസ്.എസിന്റെ പ്രതിജ്ഞാബദ്ധതയെ കൂടുതല്‍ ശക്തമാക്കുകയാണ്. നിലവില്‍ അയ്യായിരം ആര്‍.എസ്.എസ്. ശാഖകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇടതുപാര്‍ട്ടികളുടെ ശക്തി കേരളത്തില്‍ ഇല്ലാതായികൊണ്ടിരിക്കുകയാണെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടി
Post Your Comments