ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെയുള്ള തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മാണങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആയതിനാല്‍ പ്രതിരോധ മന്ത്രാലയം, റോഡുനിര്‍മാണത്തിന്റെ ചുമതല വഹിക്കുന്ന ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. 61 തന്ത്രപ്രധാനങ്ങളായ റോഡുകളുടെ നിര്‍മാണത്തില്‍ ബിആര്‍ഒ കാലതാവസം വരുത്തുന്നുവെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നീക്കം.
ഇന്ത്യ- ചൈന അതിര്‍ത്തിയിലുള്ള 3,409 കിലോമീറ്റര്‍ റോഡുനിര്‍മാണത്തിലാണ് ഇതുവരെ കാലതാമസമുണ്ടായിരിക്കുന്നത്. ഇതിനു മാറ്റം വരുത്താനായി സാമ്പത്തിക, ഭരണപരമായ കാര്യങ്ങളില്‍ ബിആര്‍ഒയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യംനല്‍കുമെന്ന് പ്രതിരോധമന്ത്രാലയം ഞായറാഴ്ച പുറത്തിറത്തിക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. കൂടാതെ, നിര്‍മാണം വേഗത്തിലാക്കാനുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ 100 കോടിവരെ ചിലവഴിക്കാന്‍ ബിആര്‍ഒ ഡയറക്ടര്‍ ജനറലിന് ഇതിലൂടെ അധികാരം ലഭിക്കും. നിലവില്‍ ഇത് 10.5 കോടി മാത്രമാണ്.
ഇതിനു പുറമേ വലിയ നിര്‍മാണ കമ്പനികളെ റോഡ് നിര്‍മാണം ഏല്‍പ്പിക്കാനുള്ള അധികാരവും ബിആര്‍ഒയ്ക്ക് ലഭിക്കും. അതിര്‍ത്തിയില്‍ ചൈനയുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത് മുന്നില്‍ കണ്ടാണ് പ്രതിരോധ മന്ത്രാലയം നടപടികള്‍ ഇത്രയും വേഗത്തിലാക്കുന്നത്. കൂടാതെ പദ്ധതികള്‍ നടപ്പിലാക്കായി ഉദ്യോഗസ്ഥ തലത്തിലുള്ള അനുമതി വ്യവസ്ഥയും ഉദാരമാക്കിയിട്ടുണ്ട്. ഇത്പ്രകാരം ചീഫ് എഞ്ചിനീയര്‍ക്ക് 50 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ സാധിക്കും. നിലനിന്നിരുന്ന പരിമിതികളാണ് റോഡുനിര്‍മാണത്തിന്റെ വേഗത കുറച്ചതെന്നാണ് വിലയിരുത്തല്‍.
Post Your Comments