തൊടുപുഴ: താൻ ബ്ലൂ വെയ്ൽ കളിക്കുന്നതായും നാല് ഘട്ടങ്ങള്‍ പിന്നിട്ടതായും യുവാവിന്റെ വെളിപ്പെടുത്തൽ. ഇടുക്കി മുരിക്കാശേരി സ്വദേശി യുവാവാണു സുഹൃത്തിനോടു ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പങ്കുവച്ചത്. മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമായ ഇത് കളിച്ചു തുടങ്ങിയാൽ രക്ഷപെടാനാവില്ലെന്നാണ് യുവാവ് പറയുന്നത്. തനിക്കും മരണത്തിൽ നിന്ന് രക്ഷപെടാനാവില്ലെന്ന് ഇയാൾ തന്റെ സുഹൃത്തിനോട് പറഞ്ഞ ഫോൺ സംഭാഷണം പുറത്തായി.
കയ്യില്‍ ബ്ലേഡ് കൊണ്ട് എ-57 എന്ന് എഴുതാനായിരുന്നു ആദ്യ ദൗത്യം. ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കാനായിരുന്നു രണ്ടാം ദൗത്യം. പുലര്‍ച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങള്‍ കാണുക തുടങ്ങിയ ദൗത്യങ്ങളും പൂര്‍ത്തിയാക്കിയതായി യുവാവു വെളിപ്പെടുത്തുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്നാണു ലിങ്ക് കിട്ടിയതെന്നും എത്രപേര്‍ ഈ ഗ്രൂപ്പിലുണ്ടെന്നുമുള്ള കാര്യങ്ങളും ഫോണ്‍ സംഭാഷണത്തിലുണ്ട്.
ഈ വീഡിയോ ഗെയിം കളിച്ചു തുടങ്ങിയാൽ അമ്പതാം ദിനം നമ്മളെ കാത്തിരിക്കുന്നത് മരണമായിരിക്കും.രാത്രി ഒറ്റയ്‌ക്ക് ഇരുന്ന് ഹൊറർ സിനിമകൾ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയിൽ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളിൽ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകൾ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകൾ പൂർത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങൾ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥർ പറയുന്നു.
ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തിൽ നൂറോളം പേർ റഷ്യയിൽ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോർട്ട്.എന്നാൽ ഇത് ഇന്ത്യയിലും ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും പിടിമുറുക്കുന്നതായാണ് പുറത്തു വരുന്ന പല സംഭവങ്ങളും സൂചിപ്പിക്കുന്നത്.ലഞ്ച് തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷൻ ഒരിക്കൽ സ്വന്തം ഫോണിൽ ഡൌൺലോഡ് ചെയ്‌ത് കഴിഞ്ഞാൽ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയില്ല.
മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡവലപ്പേഴ്സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ ഇവർ നിർബന്ധിതരാകും.14നും 18നും ഇടയിലുള്ള കൌമാരക്കാരെയാണ് ഇത്തരത്തിൽ ചതിയിൽ കുടുക്കുന്നത്. സാങ്കേതിക വിദ്യ ഏറെ വളർന്നിട്ടും ഇന്റർനെറ്റിലെ ചതിക്കുഴികൾ മനസിലാക്കാൻ കഴിയാതെ പോകുന്നത് അപകടകരമാണെന്ന് ഈ രംഗത്തെ വിദദ്ധർ അഭിപ്രായപ്പെടുന്നു.
കുട്ടികൾ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പിൻതിരിപ്പിക്കണമെന്നും അന്വേഷണ ഏജൻസികളെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
Post Your Comments