തൃശൂര്‍: തൃശൂര്‍ കലക്ടര്‍ ഡോ. എ. കൗശിഗനെ അറസ്റ്റ് ചെയ്യാൻ ലോകായുക്തയുടെ ഉത്തരവ്. ആമ്പല്ലൂര്‍ കല്ലൂര്‍ ആലിക്കല്‍ കണ്ണംകുറ്റി ക്ഷേത്രത്തില്‍നിന്ന് മൂന്നര കോടി രൂപ വില വരുന്ന കളിമണ്ണ് കടത്തിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെതിരെ നല്കിയ ഹർജിയിലാണ് ഉത്തരവ്. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സുനില്‍കുമാറിനെ അറസ്റ്റ് ചെയ്യാനും നിർദേശമുണ്ട്. ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ജസ്റ്റിസ് എ.കെ. ബഷീറും അടങ്ങുന്ന ലോകായുക്ത ഡിവിഷന് ബെഞ്ചാണ് നിർദേശം നൽകിയിരിക്കുന്നത്. പൊതുപ്രവര്ത്തകന് പി.എന്‍. മുകുന്ദൻ നൽകിയ ഹർജിയിലാണ് നിർദേശം.
2014 -15 കാലഘട്ടത്തില്‍ നെല്‍കൃഷി ചെയ്തിരുന്നതും സബ്സിഡി ആനുകൂല്യം നേടിയതുമായ പാടശേഖരത്തില്‍ കുളം നിര്‍മാണത്തിന്റെ മറവില്‍ അനുമതിയില്ലാതെ കളിമണ്ണ് കടത്തിയെന്നാണ് പരാതി. നിലം കുഴിക്കുന്നതിനോ, മണ്ണ് കടത്തുന്നതിനോ യാതൊരു അനുമതിയും ഇല്ലായിരുന്നുവെന്നും ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിരുന്നെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.
Post Your Comments