കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടാഴ്ചയ്ക്കിടെ 10 സാധരണക്കാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ നിരവധി തവണയാണ് അഫ്ഗാനില്‍ സംഘര്‍ഷമുണ്ടായത്. അഫ്ഗാനിലെ സെന്‍ട്രല്‍ ലോഗര്‍ പ്രവിശ്യയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിലെ സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഈ കാലയളവില്‍ ഇവിടെ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിന് ഭീകരവാദികളും സുരക്ഷാസേനയും ഒരുപോലെ കുറ്റക്കാരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Post Your Comments