ന്യൂഡല്‍ഹി: ഭര്‍ത്താവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തീകൊളുത്തി കൊന്നു. സ്ത്രീധന പീഡനമാണെന്നാണ് സംശയം. ന്യൂഡല്‍ഹി സ്വദേശിനി പര്‍വിന്ദര്‍ കൗര്‍(24) ആണു കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് ഗുര്‍ചരണ്‍ സിങ്ങും അടുത്ത ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. മുഴുവനായി പൊള്ളലേറ്റ പര്‍വിന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് തന്നെ അപകടപ്പെടുത്തിയതെന്ന് പര്‍വിന്ദര്‍ മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെയും അയാളുടെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ അമ്മ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ഇരുവര്‍ക്കും ഒരു മകനുണ്ട്.
വിവാഹം കഴിഞ്ഞു ദിവസത്തിനുള്ളില്‍ തന്നെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ട് ഗുര്‍ചരണും കുടുംബവും പര്‍വിന്ദറിനെ ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നതായി അവരുടെ കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെടുന്നതിനു കുറച്ചുദിവസം മുമ്പ് പര്‍വിന്ദറിനെ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ വസ്ത്രങ്ങളെടുക്കാന്‍ ചെന്നപ്പോഴാണ് യുവതിയെ
തീകൊളുത്തിയത്.
Post Your Comments