CricketLatest NewsNewsSports

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒറ്റ ദിവസം കൊണ്ട് ഒരു ടീമിനു നഷ്ടമായത് 19 വിക്കറ്റ്..

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് നേരിട്ട തകർച്ച ക്രിക്കറ്റ് പ്രേമികളെ അമ്പരിപ്പിക്കും. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഒറ്റ ദിവസം കൊണ്ട് വെസ്റ്റ് ഇന്‍ഡീസിനു നഷ്ടമായത് 19 വിക്കറ്റാണ്. ഈ വിക്കറ്റ് നഷ്ടം അവരെ ഇന്നിംഗ്സിനും 209 റണ്‍സിനുള്ള തോൽവിയിലേക്ക് നയിച്ചു. സ്കോര്‍ ഇംഗ്ലണ്ട് – എട്ട് വിക്കറ്റിന് 514 ഡിക്ല. വെസ്റ്റ് ഇന്‍ഡീസ് 168 ഓള്‍ ഔട്ട്, 137 ഓള്‍ ഔട്ട്.

ബര്‍മിങ്ഹാമില്‍ നടന്ന ഒന്നാം ടെസ്റ്റിലാണ് ഇന്‍ഡീസിന്റെ ദയനീയ പ്രകടനം. ടെസ്റ്റിന്റെ മൂന്നാം ദിവസം മാത്രം 19 വിക്കറ്റുകളാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടപ്പെട്ടത്. അതും രണ്ട് തവണ ബാറ്റ് ചെയ്തിട്ടും 300 റണ്‍സ് മാത്രം കടക്കുന്നതിനിടെ. രണ്ട് ഇന്നിംഗ്സിലും ചേര്‍ന്ന് 5 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍ ജോഡിയാണ് വിന്‍ഡീസിനെ തകർത്തത്.
ആന്‍ഡേഴ്സന്‍ ഒന്നാം ഇന്നിംഗ്സില്‍ രണ്ടും രണ്ടാം ഇന്നിംഗ്സില്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

ബ്രോഡ് തിരിച്ചും.79 റണ്‍സെടുത്ത ബ്ലാക്ക് വുഡാണ് ഒന്നാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്കോററായത്. അഞ്ച് പേര്‍ രണ്ടക്കം കാണാതെ മടങ്ങി. ഫോളോ ഓണ്‍ ചെയ്ത രണ്ടാം ഇന്നിംഗ്സാകട്ടെ ഇതിലും കഷ്ടം. ഒരാള്‍ പോലും അമ്ബത് കടന്നില്ല. ബ്രാത് വൈറ്റ് 40 റണ്‍സെടുത്ത് ടോപ് സ്കോററായി. അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. നേരത്തെ കുക്കിന്റെ (243) യും റൂട്ടിന്റെ (136) യും മികവിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലെത്തിയത്.

shortlink

Post Your Comments


Back to top button