കൊച്ചി: ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനു വേണ്ടി ട്രോള്‍ ഗ്രൂപ്പുകളെ കൂട്ടു പിടിച്ച് കേരള പൊലീസിന്റെ സൈബര്‍ വിംഗ്. ഐസിയു പോലുള്ള ട്രോള്‍ ഗ്രൂപ്പുകളുമായി ധാരണയിലെത്തിയതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരക്കണക്കിന് ജനങ്ങള്‍ ഫോളോ ചെയ്യുന്ന ഈ ഗ്രൂപ്പുകളുടെ പേജുകളിലൂടെ പൊലീസ് സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം.
എന്നാല്‍ ഇത്തരം ഗ്രൂപ്പുകളിലൂടെ സര്‍ക്കാര്‍ അനുകൂല പ്രചരണം നടത്തുന്നത് ശരിയായ നടപടിയല്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇത്തരം പേജുകളുടെ സാമൂഹ്യ സ്വാധീനം ബോധ്യപ്പെട്ടതു കൊണ്ടാണ് തങ്ങൾ ഇപ്പോള്‍ ഇത്തരത്തില്‍ ഇടപെടുന്നത്. ഒരു കാര്യത്തെ കുറിച്ച് ട്രോള്‍ വരുന്നതിനു മുന്‍പും ശേഷവുമുള്ള കാര്യങ്ങള്‍ പരിശോധിച്ചെന്നും പൊലീസിന്റെ മുഖച്ഛായ മാറ്റുവാന്‍ ഇതിലൂടെ സാധിക്കുമെന്നും ഒരു മുതിര്‍ന്ന പൊലീസ് ഓഫീസര്‍ വ്യക്തമാക്കി.
Post Your Comments