റിയാദ്: ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് ശെയ്ഖ് അബ്ദുല്ല അല്‍ഥാനി നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത് രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സിനെ. ഈ സന്ദേശം 40,000 തവണ റീട്വീറ്റ് ചെയ്യപ്പെടുകയുമുണ്ടായി. കഴിഞ്ഞ ബുധനാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയാണ് ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയെ അറബ് ലോകത്തിന് പ്രിയങ്കരനാക്കിയത്. ഖത്തര്‍ ഭരിക്കുന്ന അല്‍ഥാനി കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് ശെയ്ഖ് അബ്ദുല്ല.
ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിനായി സൗദിയിലെത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഈ പ്രതിസന്ധി മറി കടക്കാന്‍ ശെയ്ഖ് അബ്ദുല്ല അല്‍ഥാനി സൗദി കിരീടാവകാശിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏക റോഡ് മാര്‍ഗമായ സല്‍വ അതിര്‍ത്തി വഴി ഇലക്‌ട്രോണിക് പെര്‍മിറ്റ് ഇല്ലാത്ത ഖത്തര്‍ തീര്‍ഥാടകര്‍ക്കുള്‍പ്പെടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. ഈ തീരുമാനം സല്‍മാന്‍ രാജാവ് അംഗീകരിച്ചതോടെ അറബ് ലോകത്താകെ താരമായി മാറുകയായിരുന്നു അദ്ദേഹം.
Post Your Comments