റിയാദ്•എതാനും നിമിഷങ്ങള്‍ക്കകം തന്‍റെ തലവെട്ടും. അയാള്‍ തന്‍റെ മരണം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അതാ ജനക്കൂട്ടത്തിനിടയില്‍ നിന്നും വധശിക്ഷ നടപ്പിലാക്കരുതേ എന്ന് വിളിച്ചുകൊണ്ട് ഒരാള്‍ ഓടിവരുന്നു. അതെ, താന്‍ കൊലപ്പെടുത്തിയയാളുടെ പിതാവ്. സൗദിയിലെ അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കിയതോടെ യുവാവിന്‍റെ വധശിക്ഷ ഒഴിവായി. സൗദി പൗരനാണ് തന്‍റെ മകന്റെ കൊലയാളിയായ യുവാവിന് മാപ്പ്നല്‍കിയത്. വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങവേയാണ് ജനകൂട്ടത്തിനിടയില്‍ നിന്നും ഓടി വന്ന് കൊലയാളിയ്ക്ക് മാപ്പ് നല്‍കുകയാണെന്ന് അറിയിച്ചത്. ചുറ്റും കൂടി നിന്ന ജനക്കൂട്ടം ആഹ്ളാദാരവത്തോടെ അദ്ദേഹത്തെ പൊക്കിയെടുത്ത് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.
Post Your Comments