സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള ദുപ്പട്ടയണിഞ്ഞതിന് ബോളിവുഡ് താരം പ്രിയങ്കചോപ്ര നിരവധി വിമര്‍ശങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ തന്നെ കുറ്റം പറഞ്ഞവര്‍ക്കൊക്കെ ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ദുപ്പട്ടയണഞ്ഞതിന് തന്നെ പഴിച്ച ആരാധകര്‍ക്ക് ഇന്ത്യന്‍ പതാക എപ്പോഴൊക്കെയാണ് ഉപയോഗിക്കേണ്ടതെന്നും ഫ്ലാഗ് കോഡും അടക്കം ഒരു ക്ലാസ് തന്നെ എടുത്തിരിക്കുകയാണ് പ്രിയങ്ക.
ദേശീയ പതാകയെ അവഹേളിക്കുന്നത് എങ്ങനെയെന്ന് ഗൂഗിളില്‍ ഒന്ന് തിരഞ്ഞാല്‍ തന്നെ മനസ്സിലാകുമെന്ന് പ്രിയങ്ക പറയുന്നു. ആദ്യം ഇതൊക്കെ പടിച്ചിട്ട് വേണം മറ്റുള്ളവരെ അധിക്ഷേപിക്കാന്‍. താന്‍ കഴുത്തില്‍ ചുറ്റിയ ദുപ്പട്ട ദേശീയ പതാക അല്ല. ദേശീയ പതാകയുടെ നടുവില്‍ അശോക ചക്രം ഉണ്ടാവും. ഇതില്‍ അശോക ചക്രം ഇല്ല. കുങ്കുമ നിറവും പച്ചയും വെള്ളയുംചേര്‍ന്നാല്‍ ദേശീയ പതാകയാവില്ല. ഇതെല്ലാം വിമര്‍ശകര്‍ മനസിലാക്കണമെന്നും താരം പറയുന്നു.
ഖാദി തുണിയിലോ ഹാന്‍ഡ് സ്പണ്‍ മെറ്റീരിയലോ അല്ലാത്ത തുണികളില്‍ നിര്‍മ്മിച്ച കൊടികള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അപ്പോള്‍ ഒന്ന് ഓര്‍ത്തു നോക്കൂ പ്ലാസ്റ്റിക്കിലും നൈലോണിലും ഷിഫോണിലും തീര്‍ത്ത കൊടികള്‍ എത്ര പേരാണ് ഉപയോഗിക്കുന്നത്. ഇവരെല്ലാവരും ശിക്ഷിക്കപ്പെടേണ്ടവരല്ലേ. താരം ചോദിക്കുന്നു.
ദേശീയ പതാക ഉയര്‍ത്തുന്നതിനും രീതികളുണ്ട്. ഒരു കാരണ വശാലും പതാക മുകളില്‍ നിന്നും താഴേയ്ക്ക് ഉയര്‍ത്താന്‍ പാടില്ല. മുകളില്‍ കുങ്കുമവും താഴെ പച്ചയുമായി വേണം ഉയര്‍ത്താന്‍. ഐസിസി വുമണ്‍സ് വേള്‍ഡ് കപ്പില്‍ അക്ഷയ് കുമാര്‍ തല തിരിച്ച് ഉയര്‍ത്തിയ പതാക ചൂണ്ടിക്കാണിച്ചാണ് ഇക്കാര്യം താരം വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെ എങ്കില്‍ ആദ്യം അക്ഷയ് കുമാറിനെ പിടിച്ച് അകത്തിടൂ.
കാറിന്റെ ബമ്ബറിലോ ഹെഡ്ലൈറ്റിന് അടുത്തായോ പതാക വയ്ക്കുന്നതിന് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍ തുടങ്ങി കുറച്ച് പേര്‍ക്ക് മാത്രം ഉള്ളതാണ്. ഇത് നിങ്ങള്‍ ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടണം.
ഇങ്ങനെയൊക്കെ നമ്മുടെ രാജ്യത്ത് നിയമം ഉണ്ടെന്നിരിക്കെ വെറും ഒരു ദുപ്പട്ട ഉപയോഗിച്ചതിന് തന്നെ ക്രൂശിക്കാന്‍ ആരും വരണ്ടെന്നും പ്രിയങ്ക പറയുന്നു.
Post Your Comments