Latest NewsNewsInternational

അഞ്ച് വര്‍ഷത്തിനിടെ പൗരത്വം നൽകിയ ഇന്ത്യക്കാരുടെ കണക്കുമായി പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാകിസ്ഥാനിലേക്ക് കുടിയേറിയ 298 ഇന്ത്യക്കാര്‍ക്ക് പൗരത്വം നല്‍കിയെന്ന് പാക് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ 2012 മുതല്‍ 2017 ഏപ്രില്‍ മാസം വരെ ഇവിടെയെത്തിയ 289 ആളുകള്‍ക്കാണ് അംഗ്വതം നല്‍കിയെതെന്ന് പറയുന്നു. നിയമസഭയില്‍ ഭരണകക്ഷിയായ മുസ്ലീം ലീഗ്-നവാസ് പാര്‍ട്ടി പ്രതിനിധിയായ ഷെയ്ക് റോഹില്‍ അസ്‌കറിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അവകാശപ്പെട്ടത്.

പാക് അംഗ്വത്വം നേടിയവരുടെ എണ്ണം 2012-ല്‍ 48, 2013-ല്‍ 75, 2014ല്‍ 76 എന്നിങ്ങനെയാണ്. 2015-ല്‍ മാത്രമാണ് ഇതില്‍ കുറവ് രേഖപ്പെടുത്തിയത്. 2015-ല്‍ 15 പേരാണ് അംഗത്വം സ്വന്തമാക്കിയത്. 2016 ല്‍ ഇത് 69 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 15 പേരും പാക് അംഗത്വം നേടിയിട്ടുണ്ട്.

പാകിസ്ഥാന്‍ പോലെ ഒരു രാജ്യത്ത് അംഗത്വം ലഭിക്കുകയെന്നത് എളുപ്പമല്ല. എന്നാല്‍, രാജ്യത്ത് ഇന്ത്യ, ബംഗ്ലാദേശ്, ബര്‍മ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നും അവര്‍ പ്രസ്താവനയില്‍ ആരോപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button