KeralaLatest NewsNews

തോമസ് ചാണ്ടിക്കെതിരായ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം

കുട്ടനാട്: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെതിരെ യുവമോര്‍ച്ച നടത്തിയ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക്  നേരെ പോലീസിന്റെ അതിക്രമം. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബോട്ട് പൊലീസിന്‍റെ സ്പീഡ് ബോട്ട് ഇടിച്ച്‌ മറിക്കാനും ശ്രമിച്ചു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സ്പെഷല്‍ ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടി.

പുന്നമട കായലിന്‍റെ നടുവില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും പറയുന്നു. യുവമോർച്ചയുടെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം. റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമപ്രവര്‍ത്തകര്‍ മറ്റൊരു ബോട്ടില്‍ പിന്‍തുടര്‍ന്നു. റിസോര്‍ട്ടിനു മുന്നില്‍ വെച്ച്‌ പൊലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ചെറുബോട്ടിന്‍റെ പിന്നില്‍ പൊലീസിന്‍റെ രണ്ട് സ്പീഡ് ബോട്ടുകള്‍ ഇടിപ്പിച്ചു.

പോലീസുകാര്‍ മാധ്യമ പ്രവര്‍ത്തകരെ തെറി വിളിക്കുന്നതും റെക്കോഡ് ആയിട്ടുണ്ട്. ബോട്ട് മറിഞ്ഞ് ദമ്പതികള്‍ അടക്കം മരിച്ച സ്ഥലത്താണ് പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച ബോട്ട് ഇടിച്ചു മറിക്കാന്‍ ശ്രമിച്ചത്. മാധ്യമ പ്രവർത്തകരുടെ പരാതിയിൽ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ ജില്ലാസ്പെഷ്യല്‍ ബ്രാഞ്ചിനെ ഏൽപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button