Latest NewsKeralaNews

ബെല്ലടിച്ചിട്ടും ജീവനക്കാര്‍ എത്തിയില്ല; രോഷാകുലയായി ആരോഗ്യ മന്ത്രി

പാലക്കാട് : ഗസ്റ്റ് ഹൗസിലെ റൂമിലിരുന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ബെല്ല് അമര്‍ത്തിയിട്ടും ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ എത്തുന്നില്ല. തുടര്‍ന്ന് മന്ത്രി വീണ്ടും ബെല്ലമര്‍ത്തി. എന്നിട്ടും രക്ഷയില്ല. അരമണിക്കൂറിന് ശേഷം മുറിക്ക് പുറത്തേക്ക് ജീവനക്കാരെ നോക്കിയിറങ്ങിയ മന്ത്രി ജീവനക്കാരെ കണ്ടതോടെ രോഷാകുലയായി. പക്ഷെ കാര്യമറിഞ്ഞപ്പോള്‍ മന്ത്രിയും തണുത്തു.

പാലക്കാട് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. മുറിയിലെ പ്രവര്‍ത്തിക്കാത്ത സ്വിച്ചാണ് മന്ത്രിയേയും, ജീവനക്കാരേയും വലച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മന്ത്രി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയത്. പല തവണ ബെല്ലിന്റെ സ്വിച്ച് അമര്‍ത്തി ജീവനക്കാരെ വിളിക്കാന്‍ ശ്രമിച്ച മന്ത്രി പിന്നെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ഫോണില്‍ വിളിച്ചു. പക്ഷെ അവരും പ്രഭാതകൃത്യങ്ങളുടെ തിരക്കിലായിരുന്നു.

റിസപ്ഷനിലെത്തി മന്ത്രി ദേഷ്യപ്പെട്ടപ്പോഴാണ് ജീവനക്കാര്‍ കാര്യമറിയുന്നത്. മുറിയിലെ സ്വിച്ച് അമര്‍ത്തുമ്പോള്‍ റിസപ്ഷനില്‍ ബെല്‍ മുഴങ്ങുകയും ചുവപ്പ് ലൈറ്റ് കത്തുകയും ചെയ്യും. മന്ത്രി രാവിലത്തെ പരിപാടികൾക്കു പോയതിനു പിന്നാലെ വിവരം അറിഞ്ഞ് മരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരെത്തി സ്വിച്ചിന്റെ തകരാർ പരിഹരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button