കാസര്‍കോട്: നിയമനങ്ങങ്ങൾക്ക് നീണ്ട കാലത്തേക്ക് അവധി കൊടുത്ത് കെഎസ്ആര്‍ടിസി. നഷ്ടത്തില്‍നിന്ന് കെ.എസ്.ആര്.ടി.സിയെ കരകയറ്റുന്നതിന് ഭാഗമായി പുനഃസംഘടന നടത്തിയിരുന്നു . പുനഃസംഘടനയുടെ ഭാഗമായി ഇപ്പോള്‍ ഒരു ബസിന് ശരാശരി 7.1 ജീവനക്കാര്‍ എന്നത് 5.9 എന്നാക്കി ചുരുക്കാന്‍ തീരുമാനിച്ചതോടെ 10 വര്‍ഷത്തേക്കെങ്കിലും കണ്ടക്ടര്‍, ഡ്രൈവര്‍ നിയമനം നടത്താന്‍ സാധ്യത കുറവാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
ഇൗ വര്‍ഷം നിരത്തിലിറങ്ങാന്പോകുന്ന 1000 ബസുകള്‍ക്ക് ജീവനക്കാരെ കണ്ടെത്താന്‍ പി.എസ്.സി പരീക്ഷയുണ്ടാവില്ല. 5915 ബസുകള്‍ക്ക് ഇപ്പോള്‍ 42,000 ജീവനക്കാരാണുള്ളത്. ഇതില്‍ 6000 എം പാനല്കാരാണ്. ഒരു ബസിന് കണക്കാക്കിയ ജീവനക്കാരുടെ ശരാശരിയില്‍ കുറവ് വരുത്തുമ്പോള്‍ 7000 ജീവനക്കാര്‍ കെ.എസ്.ആര്.ടി.സിയില്‍ അധികമായിവരും.
Post Your Comments