KeralaLatest NewsNews

എം എൽ എ മാർക്ക് വാരിക്കോരി കൊടുത്ത് പിണറായിസർക്കാരിന്റെ പരിഷ്‌കാരം

തിരുവനന്തപുരം: എംഎല്‍എമാര്‍ക്കു വീടു നിര്‍മ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാന്‍സ് തുക ഇരട്ടിയാക്കി. വാഹനം വാങ്ങാന്‍ പത്ത് ലക്ഷം രൂപയും വീടുവയ്ക്കാന്‍ പലിശ ഇല്ലാത്ത 20 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. അഡീഷണൽ പി എ മാർക്ക് 7,500 രൂപയുടെ വേതന വര്‍ദ്ധനവും നൽകിയിട്ടുണ്ട്.

നിയമസഭാ സബ്ജക്‌ട് കമ്മിറ്റിയുടെതാണ് തീരുമാനം. നിലവിൽ എം എൽ എ മാർക്ക് വീട് വെക്കുന്നതിനു 10 ലക്ഷവും വാഹനം വാങ്ങാൻ 5 ലക്ഷവും ആണ് അനുവദിച്ചിരുന്നത്. എംഎല്‍എമാരുടെ അഡിഷണല്‍ പിഎ പ്രതിമാസ അലവന്‍സ് 12,500 രൂപയില്‍ നിന്ന് 20,000 രൂപയായി വര്‍ധിപ്പിച്ചു. രണ്ട് അഡിഷണല്‍ പിഎമാരെ വീതം ഓരോ എംഎല്‍എയ്ക്കും നിയമിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button