മോസ്കോ: റഷ്യയിലെ കത്തിക്കുത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്തരാഷ്ട്ര ഭീകരസംഘടനായ എെഎസ് രംഗത്ത് വന്നു. വടക്കൻ റഷ്യയിലെ സുർഗുട് നഗരത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഏഴു പേർക്ക് പരിക്കേറ്റിരുന്നു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അനുകൂല വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. റഷ്യൻ അധികൃതർ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച രാവിലെയാണ് മുഖംമൂടി ധരിച്ച അക്രമി നഗരത്തിൽ കത്തിയുമായിറങ്ങി ആക്രമണം നടത്തിയത്. 23 വയസുള്ള അക്രമിയെ പോലീസ് വെടിവച്ചു കൊന്നിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
Post Your Comments