ബാഗ്ദാദ്: തല്‍ അഫര്‍ നഗരം തിരിച്ചു പിടിക്കാനായി ഇറാക്കി സെെന്യം പോരാട്ടം തുടങ്ങി. ഇറാക്കിലെ തല്‍ അഫര്‍ നഗരം ഐഎസിൽനിന്നു തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ കീഴടങ്ങലോ മരണമോ അല്ലാതെ മറ്റൊന്നും ജിഹാദികൾക്ക് മുന്നിലില്ലെന്ന് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പറഞ്ഞു.2014ലാണ് ഷിയ ഭൂരിപക്ഷ പ്രദേശമായ തല്‍ അഫറിന്‍റെ നിയന്ത്രണം ഐഎസ് പിടിച്ചത്.
ഐഎസിന്‍റെ നിയന്ത്രണത്തിലുള്ള ഇറാക്കിലെ അവസാന പ്രധാന നഗരമാണ് തൽ അഫർ. സെെന്യം പോരാട്ടം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഐഎസ് ഒളിത്താവളങ്ങൾ ഇറാക്കി യുദ്ധവിമാനങ്ങൾ ബോംബിട്ടു തകർത്തിരുന്നു. പോരാട്ടം രൂക്ഷമായതോടെ നിരവധി പേർ നഗരത്തിൽ നിന്നും പലായനം ചെയ്തു.
Post Your Comments