Latest NewsNewsInternational

‘ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നെങ്കില്‍…’ സെനറ്ററുടെ കമന്റ് വിവാദത്തില്‍

വാഷിങ്ടന്‍: ‘ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നെങ്കില്‍…’ എന്നു യുഎസ് സെനറ്റിലെ ഡെമോക്രാറ്റ് അംഗമായ മരിയ ഷാപ്പെല്ലി നദാലിന്റെ പോസ്റ്റ്. ‘ട്രംപിനെ ഞാന്‍ ഏറെ വെറുക്കുന്നു, അയാള്‍ എനിക്കു മാനസികാഘാതവും തലവേദനയും സമ്മാനിക്കുന്നു’ എന്നു ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റിനു മറുപടി കമന്റായാണു മരിയ ഇതെഴുതിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഇതു വൈറലായതോടെ സംഭവം വിവാദമായി.

മരിയ എഴുതിയ പോസ്റ്റിനു താഴെ ഒരാള്‍ ‘ട്രംപിന്റെ രഹസ്യ സര്‍വീസിലാണ് എന്റെ ബന്ധു ജോലി ചെയ്യുന്നത്, ആറു വര്‍ഷത്തേക്കാണു കരാര്‍. നാലുവര്‍ഷം ഒബാമയ്‌ക്കൊപ്പം ജോലി ചെയ്തു. ഇനി രണ്ടുവര്‍ഷങ്ങള്‍ ഈ വിഡ്ഢിക്കൊപ്പം ജോലിചെയ്യണ’മെന്നു കമന്റിട്ടു. ഇതിനു മറുപടിയായാണു മരിയയുടെ വിവാദ കമന്റ്. പോസ്റ്റ് വൈറലായതോടെ എഫ്ബിഐ അന്വേഷണം തുടങ്ങി.

രാജിവയ്ക്കണമെന്നു ഡെമോക്രറ്റുകളുള്‍പ്പെടെ മരിയയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താനൊരു തെറ്റും ചെയ്തില്ലെന്നും രാജിവയ്ക്കില്ലെന്നുമാണു മരിയയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button