ന്യൂഡൽഹി: അഖിലയുടെ മതം മാറ്റം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻ ഐ എ യുടെ ആദ്യത്തെ അന്വേഷണം സത്യസരണിയിലേക്ക്. സേലത്ത് പഠിക്കവേ കൂട്ടുകാരിയായ ജെസ്‌നയുടെ കൂടെ അവരുടെ വീട്ടിലെത്തുകയും മതംമാറ്റത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത ജെസ്‌നയുടെ പിതാവ് അബൂബക്കറിനെ പ്രതിയാക്കിയാണ് എൻ ഐ എ സുപ്രീം കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചിരിക്കുന്നത്.
2016 -ൽ പെരിന്തൽമണ്ണ പോലീസ് രെജിസ്റ്റർ ചെയ്ത എഫ് ഐ ആർ തന്നെയാണ് ഇത്. മതസൗഹാർദ്ദം തകർക്കൽ, ഇതര മതങ്ങളെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അബുബക്കറിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രാഥമിക അന്വേഷണത്തിൽ അബുബക്കറിനെതിരെ കുറ്റങ്ങൾ തെളിഞ്ഞതോടെയാണ് എൻ ഐ എ അതെ എഫ് ഐ ആർ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സേലത്ത് നിന്നും അഖിലയെ കൂട്ടുകാർ വഴി മഞ്ചേരി സത്യസരണിയിലാണ് മതം പഠിക്കാൻ എത്തിച്ചത്.
ജെസ്‌നയുടെ പിതാവ് അബുബക്കറാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ടുമാസത്തോളം ഇവിടെ കുട്ടി താമസിച്ചു പഠിച്ച ശേഷമാണ് താൻ സിറിയയിലേക്ക് പോകുകയാണെന്ന് മാതാപിതാക്കളോട് ഫോണിലൂടെ അറിയിച്ചത്. കൂടാതെകേസ് കോടതിയുടെ പരിഗണനയിലിരിക്കവേ മാതാപിതാക്കളെ അറിയിക്കാതെ കുട്ടിയുടെ വിവാഹവും ഇവർ നടത്തി.
തുടർന്ന് കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ അന്വേഷണ സംഘത്തിന് മനസ്സിലാകുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് കേരള ഹൈക്കോടതി ഷെഫീൻ ജഹാൻ എന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായുള്ള വിവാഹം റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ ഷെഫീൻ സുപ്രീം കോടതിയിൽ ഹർജ്ജി നല്കിയതിനാലാണ് ഇപ്പോൾ കേസ് എൻ ഐ എ അന്വേഷിക്കുന്നത്.
Post Your Comments