ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് 3.5 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 25,000 രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് നല്‍കുക. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് സഹായം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments