Latest NewsIndiaNews

ഒട്ടകത്തെ ബലികൊടുക്കുന്നത് നിരോധിച്ചു

ലക്നൗ: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടകങ്ങളെ ബലികൊടുക്കുന്നതിന് നിരോധനം. ഉത്തര്‍പ്രദേശിലെ ലക്നൗ ജില്ലാ അധികാരിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധനം ലംഘിച്ച്‌ ഒട്ടകങ്ങളെ ബലികൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്.

ലക്നൗവില്‍ ഒട്ടകങ്ങളുടെ വില്‍പന പതിവാണ്. എന്നാല്‍ ഇനി മുതല്‍ ഇതിനെതിരെ കര്‍ശനമായ നിരീക്ഷണം നടത്തും. ഒരു ഒട്ടകത്തെപോലും വില്‍പന നടത്തുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം. കച്ചവടക്കാരെ കര്‍ശനമായി നിരീക്ഷിക്കണമെന്നും ശര്‍മ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൊതുവില്‍ ലക്നൗവില്‍ ബക്രീദ് ആഘോഷങ്ങളില്‍ ഒട്ടകത്തെ ബലി കൊടുക്കാറില്ല. എന്നാല്‍ ബീഫ് നിരോധനത്തിന്റെയും കന്നുകാലി കച്ചവട നിരോധനത്തിന്റെയും മറവില്‍ ഒട്ടകങ്ങളെ കൂട്ടത്തോടെ ബലി കൊടുക്കുന്നത് പതിവ് കാഴ്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒട്ടകങ്ങളെ ബലി നല്‍കുന്നത് നിരോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button