Latest NewsInternational

പിരിയുവാന്‍ വയ്യ. സ്വീകരിച്ചത് ഇരട്ട ദയാവധം.

ആംസ്റ്റര്‍ഡാം: മരണത്തിലും ഒപ്പം വേണമെന്ന ഇരുവരുടെയും ആഗ്രഹം. തമ്മില്‍ പിരിയുവാന്‍ വയ്യാത്ത അവസ്ഥ. ദമ്പതിമാര്‍ സ്വീകരിച്ചതാകട്ടെ ഇരട്ട ദയാവധം. ഇരട്ടദയാവധത്തിന് സ്വയം വിട്ടുകൊടുത്ത ദമ്ബതിമാര്‍ എന്ന അപൂര്‍വത ഇവര്‍ക്ക് സ്വന്തമായി. ഡോക്ടറുടെ സിറിഞ്ചില്‍ നിന്നെത്തിയ മരുന്ന് പതിയെ ഇരുവരുടെയും ശരീരങ്ങളെ നിശ്ചലമാക്കി.

1952-ലാണ് നിക്ക് എല്‍ഡെര്‍ഹോസ്റ്റും ട്രീസും വിവാഹിതരായത്. 2012-ല്‍ നിക്കിന് പക്ഷാഘാതമുണ്ടായി. ആന്റിബോയോട്ടിക് മരുന്നുകളുടെ ബലത്തിലായിരുന്നു ഓരോ ദിവസവും കഴിച്ചുകൂട്ടിയിരുന്നത്. അടുത്തിടെ ട്രീസിന് സ്മൃതിക്ഷയം സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി തീരെ മോശമായി. ഇതോടെ ദയാവധത്തിന് ഇരുവരും അപേക്ഷ നല്‍കി.

ഒരാളെ തനിച്ചാക്കി മറ്റൊരാള്‍ക്ക് ലോകം വിട്ടുപോകാന്‍ വയ്യ. ജീവിതത്തില്‍ എന്നപോലെ തന്നെ മരണത്തിലും ഒരുമിച്ചാകാണാം എന്നായിരുന്നു ഇവരുടെ ആഗ്രഹം. ദയാവധം നിയമവിധേയമാക്കിയ ആദ്യരാജ്യമാണ് നെതര്‍ലന്‍ഡ്സ്. 2002-ല്‍ നിയമവിധേയമാക്കിയതു മുതല്‍ ഇതുവരെ 5,500-ലേറെപ്പേര്‍ ദയാവധം സ്വീകരിച്ചിട്ടുണ്ട്.മയക്കുന്നമരുന്ന് കുത്തിവെച്ച്‌ ഡോക്ടര്‍മാരാണ് ദയാവധം നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button