ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ കൗര്‍ സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതാക വീശി. ഈയിടെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ബാബുലാല്‍ ഒരു എംഎല്‍എ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കവേയാണ് കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയത്.
വാര്‍ധക്യത്തിന്റെ പേരില്‍ സംസ്ഥാന കാബിനറ്റില്‍ നിന്ന് രാജിവയ്ക്കേണ്ടി വന്ന ഗൗര്‍ കോണ്‍ഗ്രസില്‍ ചേരുന്നതുള്‍പ്പെടെയുള്ള അഭ്യൂഹങ്ങള്‍ക്കിടയാണ് പതാകവീശാല് . എന്നാല്‍ സംഭവം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബാബുലാല്‍ വിശദീകരണവുമായെത്തി. തനിക്ക് അബദ്ധം പറ്റിയതാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments