ഐസ്ക്രീം അലിഞ്ഞു പോകാതിരിക്കാൻ എളുപ്പത്തിലുള്ള ടെക്നിക്കുമായി എത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ഡി എന്നയാള്‍. ഒരു സ്റ്റീല്‍ ഗ്ലാസും കുറച്ച് ഐസ് ക്യൂബ്സും ഉപയോഗിച്ചാണ് ഇയാൾ ഐസ്ക്രീം അലിയാതെ സൂക്ഷിച്ചത്.
ഐസ്ക്രീം കഴിക്കാന്‍ തുടങ്ങുന്നതിനു മുമ്പായി ഒരു സ്റ്റീല്‍ ഗ്ലാസും അതില്‍ കുറച്ച് ഐസ് ക്യൂബ്സും എടുത്തു വയ്ക്കുക. ഇനി ഐസ് ക്യൂബ്സ് നിറച്ച ഗ്ലാസിന് മുകളിൽ ഐസ്ക്രീം വെച്ച് കഴിക്കാം. ഐസ്ക്രീം അലിഞ്ഞുപോകാതെ കൂടുതല്‍ നേരം ഇരിക്കാന്‍ ഗ്ലാസിന്റെ തണുപ്പ് സഹായിക്കും. ടെക്നിക്കിന്റെ ഓരോ സ്റ്റെപ്പും ഫോട്ടോകള്‍ സഹിതമാണ് ഡൊണാള്‍ഡ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
Post Your Comments