കൊളംബോ: ലങ്കന്‍ നാവികസേനയെ ഇനി തമിഴ് വംശജന്‍ നയിക്കും. റിയര്‍ അഡ്മിറല്‍ ട്രാവിസ് സിന്നയ്യയുടെ നിയമനം പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ ജനസംഖ്യയില്‍ 15 ശതമാനത്തോളം തമിഴ വംശജരുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, 1970-നുശേഷം ഇതാദ്യമായാണ് ഇവരില്‍നിന്ന് ഒരാള്‍ ഒരു സൈനികവിഭാഗത്തിന്റെ മേധാവിയാവുന്നത്.
1972- ലാണ് ശ്രീലങ്കയിലെ തമിഴര്‍ സ്വതന്ത്രരാജ്യത്തിനായി പോരാട്ടം ആരംഭിക്കുന്നത്. 40 വര്‍ഷത്തോളം നീണ്ട രക്തച്ചൊരിച്ചിലില്‍ ഒരുലക്ഷത്തോളം പേര്‍ മരിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. 2009-ല്‍ ശ്രീലങ്കന്‍സര്‍ക്കാര്‍ വിമതരെ പൂര്‍ണമായി പരാജയപ്പെടുത്തിയപ്പോള്‍ സൈന്യത്തിന്റെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സിന്നയ്യ. ശ്രീലങ്കന്‍ നാവിക സേനക്കു വേണ്ടി തികഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നയാളാണ് സിന്നയ്യയെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കി.
Post Your Comments