കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പുനരന്വേഷണത്തിനു ഒരുങ്ങി സിബിഐ. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെയാണ് സിബിഐ വീണ്ടും അന്വേഷണം നടത്തുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, എംഎല്‍എ ടി.വി രാജേഷ് എന്നിവരാണ് വീണ്ടും സിബിഐ അന്വേഷണം നേരിടുന്നത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് പുനരന്വേഷിക്കുന്നത്.
കേസ് പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി സിബിഐ സംഘം തളിപ്പറ്മ്പിലെ മാധ്യമപ്രവര്‍ത്തകന്‍ മനോഹരന്റെ മൊഴിയെടുത്തു. ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പി. ജയരാജനും ടി.വി രാജേഷും ഷുക്കൂറിനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട പ്രതികളോട് എന്തെങ്കിലും പറയുന്നത് കേട്ടിരുന്നോ എന്നായിരുന്നു സിബിഐ സംഘം മനോഹരനോട് തിരക്കിയത്.
പി ജയരാജനും ടി വി രാജേഷും ഷുക്കൂറിനെ ആക്രമിക്കുന്ന വിവരം അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ലെന്നുമാണ് ഇവര്‍ക്ക് എതിരെയുള്ള കേസ്. നേരത്തെ കേസില്‍ ഉള്‍പ്പെട്ട ഇരുവരും സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരുന്നു.
Post Your Comments