ജയ്പുര്‍: വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രകാശ് ഠാടിയ രംഗത്ത്. വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നതിനെ സാമൂഹിക ഭീകരവാദമെന്നാണ് പ്രകാശ് ഠാടിയ വിശേഷിപ്പിച്ചത്. ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന ഠാടിയ രാജസ്ഥാനിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. ഇത്തരം(ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) ബന്ധങ്ങളില്‍നിന്ന് ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ ദാരുണമാണ്. അവര്‍ വിധവകളെക്കാള്‍ മോശമായ സ്ഥിതിയിലേക്കാണ് എത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളും വിവാഹത്തിലേതു സമാനമായി രജിസ്റ്റര്‍ ചെയ്യാന്‍ നിയമ നിര്‍മാണം നടത്തണം. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് മുഴുവന്‍ സമൂഹത്തിന്റെയും അന്തസ്സിനെയും ഇല്ലാതാക്കുന്ന പ്രവര്‍ത്തി ചെയ്യാന്‍ അധികാരമില്ല.ബന്ധം ഇല്ലാതാക്കുന്നതിനും നിയമപരമായി വേണമെന്നും പ്രകാശ് ഠാടിയ അഭിപ്രായപ്പെട്ടു.
Post Your Comments