ഇസ്ലാമാബാദ്: പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക് അധീന കശ്മീരിലെ ജന്ദാലിയില് ഗ്രാമീണരുടെ റാലി. പാക് അധീന കശ്മീരിലേക്ക് ഭീകരരെ പാകിസ്താന് അയയ്ക്കുന്നുവെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും റാലിയെ അഭിസംബോധന ചെയ്ത പ്രാദേശിക നേതാവ് ലിയാഖത്ത് ഖാന് ആരോപിച്ചു. പാകിസ്താന് തങ്ങളെ കൊള്ളയടിക്കുകയാണെന്നും ഗില്‍ഗിത് ബാള്ട്ടിസ്താന് പാകിസ്താന്റെ ഭാഗമല്ലെന്നും പ്രാദേശിക രാഷ്ട്രീയ നേതാവായ മിസ്ഫര്‍ ഖാനും മുൻപ് ആരോപിച്ചിരുന്നു.
ജമ്മു കശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്സ് ഫെഡറേഷനാണ് റാലി സംഘടിപ്പിച്ചത്. പാക് അധിനിവേശ കശ്മീരിലെ ജനങ്ങളെ അടിമകളെപ്പോലെ പ്രദേശത്തെത്തുന്ന പാക് സൈന്യം കാണുന്നു എന്ന് ലിയാഖത്ത് ഖാന് ആരോപിച്ചു. 2016 ജൂലായില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപക തിരിമറി നടന്നുവെന്ന് ആരോപിച്ച് പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
Post Your Comments