കൊച്ചി: ഹാദിയുടെ മതംമാറ്റ കേസിൽ എൻഐഎ എഫ്ഐആർ സമർപ്പിച്ചു. ഹാദിയുടെ സുഹൃത്തിന്റെ പിതാവിനെ പ്രതിയാക്കിയാണ് എഫ്ഐആർ നൽകിയത്. മക്കരപറമ്പ് സ്വദേശി അബൂബക്കറിനെയാണ് കേസിൽ എൻഐഎ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. എറണാകുളം പ്രത്യേക എൻഐഎ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. ഇതിനൊപ്പം സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പും നൽകിയിട്ടുണ്ട്.
ഹാദിയ എന്ന അഖിലയുടെ പിതാവ് അശോകൻ നേരത്തെ മകളെ കാണാനില്ലെന്നുകാട്ടി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ നൽകിയ കേസാണ് എൻഐഎ റീ രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ ദിവസം സുപ്രീംകോടതിയാണ് കേസ് അന്വേഷണം എൻഐഎക്ക് വിട്ടത്. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ആർ.വി. രവീന്ദ്രന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനായിരുന്നു നിർദേശം. വിവാഹം റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരേ ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതി കേസ് എൻഐഎക്ക് കൈമാറിയത്.
Post Your Comments