കൊച്ചി : വീട്ടില്‍ കടന്ന് കയറി ഒളി ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്‌തു പ്രചരിപ്പിച്ച സംഭവത്തിൽ രാഹുൽ ഈശ്വറിനെതിരെ നിയമ നടപടിക്കൊരുങ്ങി ഹാദിയയുടെ കുടുംബം. സംസാരത്തിനിടെ വീഡിയോ പകര്‍ത്തുന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ല. ഒരു സന്തോഷത്തിന് കൈവശം സൂക്ഷിക്കാനെന്ന പേരിലാണ് ഫോട്ടോ എടുത്തത്. വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോ കണ്ട ശേഷം ബന്ധുക്കളും അഭിഭാഷകനും വിളിക്കുമ്പോഴാണ് തങ്ങള്‍ സംഭവം അറിയുന്നത്.
ഒരു മാസത്തോളം തങ്ങളുടെ പിന്നാലെ കൂടി വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് രാഹുല്‍ ഈശ്വര്‍ ഇത് ചെയ്‌തത് എന്ന് ഹാദിയയുടെ പിതാവ് അശോകൻ പറഞ്ഞു. സഹായിക്കാനെന്ന പേരിലെത്തി കുടുംബത്തിന്റെ സുരക്ഷ പോലും രാഹുൽ അപകടത്തിലാക്കിയിരിക്കുകയാണ്. രാഹുല്‍ ഈശ്വര്‍ ഭീകരവാദ റിക്രൂട്ടിംഗ് ശൃംഖലയ്‌ക്ക് വേണ്ടിയാണോ ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് സംശയമുണ്ടെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രാഹുൽ തങ്ങൾക്കു വേണ്ടിയെന്ന നിലയിൽ സംസാരിക്കുന്നതു തങ്ങൾക്കറിയില്ലെന്നും അശോകൻ പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശിച്ച സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് വീഴ്‌ച വരുത്തിയ സംഭവം എന്‍ഐഎയും ഗൗരവമായി എടുത്തിട്ടുണ്ട്. ഒരു ചാനലിനോടാണ് അശോകൻ ഇത് വെളിപ്പെടുത്തിയത്.
Post Your Comments