ന്യൂഡല്‍ഹി: വിയറ്റ്നാം ന്ത്യയില്‍ നിന്നും ബ്രഹ്മോസ് മിസെെലുകള്‍ സ്വന്തമാക്കിയതായി റിപ്പോർട്ട്. അതേസമയം പ്രതിരോധമന്ത്രാലയം ഈ വാർത്ത നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തിട്ടില്ല. ഇന്ത്യയില്‍ നിന്ന് ആയുധം വാങ്ങുന്നത് സ്വയം പ്രതിരോധത്തിനാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മേഖലയിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും വിയറ്റ്നാം വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് വ്യക്തമാക്കി.
ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗത്തില്‍ കുതിച്ച് ശത്രുവിന്റെ കപ്പലുകള്‍ തകര്‍ക്കാന്‍ കഴിയുന്ന ബ്രഹ്‌മോസ് മിസൈൽ റഷ്യന്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് ഇന്ത്യയിലെ പ്രതിരോധ ഗവേഷണ, വികസന ഓര്‍ഗനൈസേഷനാണ്വികസിപ്പിച്ചെടുത്തത്. വിയറ്റ്നാമുമായി ഇന്ത്യയ്ക്ക് അടുത്ത സൈനിക സഹകരണമാണുള്ളത്. റഷ്യന്‍ നിര്‍മിത കിലോ-ക്ലാസ് അന്തര്‍വാഹിനികള്‍ പ്രവര്‍ത്തിപ്പിക്കാനായി വിയറ്റ്നാം സൈനികര്‍ക്ക് വിശാഖപട്ടണത്ത് പരിശീലനം നല്‍കുകയും വിയറ്റ്നാം സൈനികര്‍ക്ക് കാട്ടിലെ യുദ്ധമുറകൾ ഇന്ത്യ പഠിപ്പിച്ചു നൽകുകയും ചെയ്യുന്നുണ്ട്.
Post Your Comments